ചെന്നൈ- തമിഴ് സൂപ്പർ താരം രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമർദ്ദത്തിൽ കാര്യമായ വ്യതിചലനം ഉണ്ടാകുന്നതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. രജനികാന്ത് അഭിനയിക്കുന്ന Annathe ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ ചിലർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് സിനിമയുടെ ഷൂട്ടിംഗ് നിർത്തിവെച്ചിരുന്നു. തുടർന്ന് ചെന്നൈയുടെ പ്രാന്തപ്രദേശത്തുള്ള തന്റെ ഫാം ഹൗസിൽ ഐസലേഷനിലായിരുന്നു രജനികാന്ത്. അപ്പോളോ ആശുപത്രിയിലാണ് രജനികാന്ത്.