കറാച്ചി- മാധ്യമപ്രവര്‍ത്തകന്‍ ഡാനിയല്‍ പേളിനെ തട്ടിക്കൊണ്ടുപോയി കൊന്ന കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട അല്‍ ഖാഇദ ഭീകരന്‍ ഒമര്‍ ഷെയ്ഖിനെയും മൂന്ന് കൂട്ടാളികളെയും ഉടന്‍ മോചിപ്പിക്കാന്‍ പാക്കിസ്ഥാനിലെ സിന്ധ് ഹൈക്കോടതി ഉത്തരവിട്ടു. വാള്‍ സ്ട്രീറ്റ് ജേണലിന്റെ ഏഷ്യ ലേഖകനായിരുന്ന ഡാനിയല്‍ പേളിനെ 2002ലാണ് കറാച്ചിയില്‍നിന്നു തട്ടിക്കൊണ്ടുപോയി വധിച്ചത്. 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം വിമാനം ഭീകരര്‍ റാഞ്ചിയപ്പോള്‍ അതിലെ 150 യാത്രക്കാരെ വിട്ടയയ്ക്കുന്നതിനു പകരമായി ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെയും ഒമര്‍ ഷെയ്ഖിനെയും മറ്റു 2 പേരെയും ഒരുമിച്ചാണ് ഇന്ത്യ മോചിപ്പിച്ചത്. ഒമറിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ സിന്ധ് ഹൈക്കോടതി കഴിഞ്ഞ ഏപ്രിലില്‍ 7 വര്‍ഷം തടവായി കുറയ്ക്കുകയും കൂട്ടാളികളായ 3 പേരെ കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. ഇവരെ പിന്നീട് ക്രമസമാധാനപാലന നിയമം അനുസരിച്ച് തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.