ഹൈദരാബാദ്- ബ്രിട്ടനില്‍നിന്നു ദല്‍ഹിയിലെത്തിയ ശേഷം ക്വാറന്റീന്‍ കേന്ദ്രത്തില്‍നിന്നു കടന്ന് ട്രെയിനില്‍ ആന്ധ്രയിലെത്തിയ കോവിഡ് രോഗിയായ അധ്യാപികയെ രാജമഹേന്ദ്രവാരം സ്‌റ്റേഷനില്‍ തടഞ്ഞ് ആശുപത്രിയില്‍ ഐസലേഷനിലാക്കി. ബ്രിട്ടനില്‍ അടുത്തിടെ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദമാണ് ഇവര്‍ക്കു ബാധിച്ചിരിക്കുന്നത്. യുകെയില്‍ അധ്യാപികയായ ഇവര്‍ ഡിസംബര്‍ 21നാണ് നാട്ടിലേക്കു തിരിച്ചത്.വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതോടെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്കു മാറ്റി. ഇവിടെനിന്നു രക്ഷപ്പെട്ട് മകനോടൊപ്പം ട്രെയിനില്‍ സ്വന്തം സ്ഥലമായ രാജമഹേന്ദ്രവാരത്തേക്കു പോകുകയായിരുന്നു. ഇവര്‍ ദല്‍ഹിയില്‍നിന്ന് ആന്ധ്രപ്രദേശ് എക്‌സ്പ്രസില്‍ പോയെന്നു കണ്ടെത്തിയ ദല്‍ഹി പോലീസ് വിവരം റെയില്‍വേ പോലീസിനെ അറിയിച്ചു.