മുംബൈ- ടി.ആർ.പി(ടെലിവിഷൻ റേറ്റിംഗ് പോയിന്റ്)തട്ടിപ്പ് കേസിൽ ബ്രോഡ്കാസ്റ്റ് ഓറിയന്റ് റിസർച്ച് കൗൺസിൽ(ബാർക്)മുൻ സി.ഇ.ഒ പാർത്തോ ദാസ് ഗുപ്തയെ മുംബൈ പോലീസ് അറസ്റ്റ്‌ചെയ്തു. പൂനെയിലെ രാജ്ഗഡ് പോലീസ് സ്‌റ്റേഷൻ പരിധിയിൽനിന്നും ക്രൈം ഇന്റലിജന്റ് ബ്യൂറോയാണ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന പതിനഞ്ചാമത്തെ വ്യക്തിയാണ് ദാസ് ഗുപ്ത