Sorry, you need to enable JavaScript to visit this website.

പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂദല്‍ഹി- നാളെ പ്രധാനമന്ത്രി  നരേന്ദ്രമോഡി രാജ്യത്തെ അഭിസംബോധന ചെയ്യും.  ഡിസംബര്‍ 25ന്  നടക്കുന്ന  പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ  അഭിസംബോധന മുഖ്യമായും കര്‍ഷകരെ ലക്ഷ്യമാക്കിയാണ്.  രാജ്യത്തെ 9 കോടി കര്‍ഷകര്‍ക്ക് ആയി 18,000 കോടിയുടെ സഹായം പ്രധാന്‍മന്ത്രി കിസാന്‍  നിധി  പ്രകാരം വിതരണം ചെയ്ത ശേഷമാകും പ്രധാനമന്ത്രി കര്‍ഷകരെ അഭിസംബോധന ചെയ്യുക. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹരി വാജ്‌പേയിയുടെ    ജന്മദിനമാണ് ഡിസംബര്‍ 25. വാജ്‌പേയ്‌യുടെ ജന്മദിനം സുശാസന്‍ ദിവസം ആയാണ് കേന്ദ്രസര്‍ക്കാര്‍ ആചരിക്കുന്നത്.  ജന്മദിന  ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ  ചടങ്ങിന്റെ   ഭാഗമായാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന.  കര്‍ഷകരെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി കര്‍ഷകരുമായി സംവദിക്കുകയും ചെയ്യും.

Latest News