വാഷിംഗ്ടണ്‍- ഇറാഖിലെ യു.എസ് എംബസിക്കുനേരെ ഉണ്ടായ റോക്കറ്റ് ആക്രമണ പരമ്പരക്കു പിന്നാലെ ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ബഗ്ദാദിലെ എംബസിക്കുനേരെ ഞായറാഴ്ച നിരവധി ആക്രമണം നടന്നുവെന്നും അവ ഇറാനില്‍നിന്നാണെന്ന് ഊഹിക്കാവുന്നതാണെന്നും ട്രംപ് പറഞ്ഞു. ഇപ്പോള്‍ യു.എസ് പൗരന്മാര്‍ക്കുനേരെയും ആക്രമണം നടക്കുന്ന പശ്ചാത്തലത്തില്‍ ഇറാന് സൗഹൃദപരമായ ഉപദേശം നല്‍കുകയാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
ഒരു യു.എസ് പൗരന്‍ കൊല്ലപ്പെട്ടാല്‍ ഇറാനെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്നും ഇതേക്കുറിച്ച് ചിന്തിക്കണമെന്നും ട്രംപ് ഇറാനെ ഓര്‍മിപ്പിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇറാഖിലെ അതീവ സുരക്ഷയുള്ള ഗ്രീന്‍ സോണില്‍ നിരവധി കത്യൂഷ റോക്കറ്റാക്രമണം നടന്നിരുന്നു.
ഗ്രീന്‍സോണില്‍ പതിക്കാനിരുന്ന റോക്കറ്റുകള്‍ യു.എസ് എംബസിയിലെ മിസൈല്‍ വേധ സംവിധാനം തകര്‍ക്കുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.