Sorry, you need to enable JavaScript to visit this website.

കോവാക്‌സിന്‍ എടുക്കുന്നവരില്‍ 12 മാസം വരെ ആന്റീബോഡി

ഹൈദരാബാദ്- കോവാക്‌സിന്‍ എടുക്കുന്നവരില്‍ ആന്റീബോഡികള്‍ ആറ് മുതല്‍ 12 മാസം വരെ നിലനില്‍ക്കുമെന്ന് വാക്‌സിന്‍ വികസിപ്പിച്ച ഭാരത് ബയോടെക്ക്. രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് 19 വാക്‌സിനാണ് കോവാക്‌സിന്‍. ഭാരത് ബയോടെക്ക് പുറത്തുവിട്ട ഗവേഷണ രേഖകളിലാണ് ആന്റീബോഡികള്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് വ്യക്തമായിട്ടുള്ളത്.
വാക്‌സിന്‍ എടുക്കുന്നതുമൂലം ഏതെങ്കിലും തരത്തിലുളള പ്രതികൂല ഫലം ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും വാക്‌സിന്‍ പരീക്ഷണത്തിനിടെ പ്രതികൂല സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.  ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി എന്നിവയുമായി സഹകരിച്ചാണ് ഹൈദരാബാദിലെ ഭാരത് ബയോടെക് കോവാക്‌സിന്‍ വികസിപ്പിച്ചിട്ടുള്ളത്. നവംബര്‍ മധ്യത്തില്‍ വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം തുടങ്ങിയിരുന്നു. 26,000 വളണ്ടിയര്‍മാരിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തിയത്.

 

Latest News