ബംഗളൂരു- ബ്രിട്ടനില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യൂ രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയായിരിക്കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ. വ്യാഴാഴ്ച മുതല്‍ ജനുവരി രണ്ടുവരെയായിരിക്കും കര്‍ഫ്യൂ എന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.
രാത്രി 10 മുതല്‍ രാവിലെ ആറുമണിവരെയായിരിക്കും കര്‍ഫ്യൂ എന്നും ബുധനാഴ്ച രാത്രി കര്‍ഫ്യൂ ആരംഭിക്കുമെന്നുമാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. വൈകുന്നേരത്തോടെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതില്‍ മാറ്റംവരുത്തി യെദ്യൂരപ്പ ട്വീറ്റ് ചെയ്തത്.