ന്യൂദല്‍ഹി-2021 ലെ റിപ്പബ്ലിക് ദിന പരേഡില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അതിഥിയായെത്തുന്നതിനെതിരെ വിമര്‍ശനവുമായി കര്‍ഷകര്‍. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഈ സന്ദര്‍ശനം അനുവദിക്കില്ലെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്.ജനുവരി 26 ലെ റിപ്പബ്ലിക് ദിന പരേഡില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അതിഥിയായെത്തുകയാണ്. എന്നാല്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാതെ ഈ സന്ദര്‍ശനം ഞങ്ങള്‍ അനുവദിക്കില്ല. ഇതുസംബന്ധിച്ച് ബ്രിട്ടീഷ് എം.പിമാര്‍ക്ക് കത്തയക്കും', പഞ്ചാബില്‍ നിന്നുള്ള കര്‍ഷക നേതാവായ കുല്‍വന്ദ് സിംഗ് സന്ദു പറഞ്ഞു.റിപ്പബ്ലിക് ദിനത്തില്‍ ബോറിസ് ജോണ്‍സണ്‍ അതിഥിയായെത്തുമെന്ന് സ്ഥിരീകരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി നവംബര്‍ 27 ന് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിച്ചതായാണ് റിപ്പോര്‍ട്ട്.