കോഴിക്കോട്- കുഞ്ഞാലിക്കുട്ടിയ്ക്ക് പകരം മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന് ലോക്സഭാ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. മുസ്ലിം ലീഗിന്റെ ദേശീയ മുഖം ഇടി മുഹമ്മദ് ബഷീര്‍ ആകും. ദല്‍ഹി കേന്ദ്രീകരിച്ചാകും ഇടിയും ഷംസുദ്ദീനും പ്രവര്‍ത്തിക്കുക. കുഞ്ഞാലിക്കുട്ടി തിരുവനന്തപുരവും കേന്ദ്രീകരിക്കും. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് താന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എത്തുന്നതെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് വിശദീകരിച്ചു. പാര്‍ട്ടിയെ കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കും. എന്നും വിട്ടുവീഴ്ച ചെയ്ത പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്നും അദ്ദേഹം പറഞ്ഞു. നിമയസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം യുഡിഎഫിന് സാധ്യമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരില്‍ ചിലര്‍ രാജിവച്ച് നിയമസഭയിലേക്ക് മല്‍സരിക്കുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യം നേതൃത്വം അറിയിച്ചിട്ടില്ല. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എത്തുന്നത് യുഡിഎഫിന് ഗുണകരമാകുമെന്ന് കെ സുധാകരന് എം.പി പറഞ്ഞു.