Sorry, you need to enable JavaScript to visit this website.

ഗ്യാസ് സിലിണ്ടര്‍ വില ആ ഴ്ച തോറും മാറും 

ന്യൂദല്‍ഹി-ഇന്ത്യയില്‍ അടുത്ത വര്‍ഷം ആദ്യം മുതല്‍ എല്‍പിജി സിലിണ്ടറിന്റെ വില ആഴ്ചതോറും നിശ്ചയിക്കും. നിലവില്‍ എല്‍പിജി സിലിണ്ടറിന്റെ വിലകള്‍ പ്രതിമാസ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്. എന്നാല്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലയിലെ ദൈനംദിന ഏറ്റക്കുറച്ചിലുകള്‍ കണക്കിലെടുത്ത് പെട്രോളിയം കമ്പനികള്‍ ഇപ്പോള്‍ ആഴ്ചതോറും വില മാറ്റാനുള്ള പദ്ധതിയിടുകയാണ്. 
നിലവില്‍ പ്രതിമാസ അടിസ്ഥാനത്തിലാണ് വില നിശ്ചയിച്ചിരിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വില ദിനംപ്രതി നിശ്ചയിക്കും. ഇതുമൂലം എണ്ണവിലയില്‍ ഉണ്ടാകുന്ന മാറ്റം പെട്രോളിയം കമ്പനികള്‍  ദിവസേന എളുപ്പത്തില്‍ ക്രമീകരിക്കുന്നു. എന്നാല്‍ എല്‍പിജി സിലിണ്ടറിന്റെ വില പ്രതിമാസ അടിസ്ഥാനത്തില്‍ നിശ്ചയിച്ചിരിക്കുന്നതിനാല്‍ കമ്പനികള്‍ മുഴുവന്‍ മാസവും നഷ്ടം വഹിക്കേണ്ടിവരുന്നുവെന്നാണ് വാദം. ഇതിന്റെ മറവിലാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ജീവിത ഭാരം കൂട്ടും വിധത്തില്‍ ഓരോ വാരത്തിലും പാചക വാതക സിലിണ്ടറിന് വില നിശ്ചയിക്കുന്നത്. 

Latest News