ബംഗളൂരു- വകഭേദം വന്ന കോവിഡ് വൈറസിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ബംഗളൂരുവിൽ നിശാനിയമം ഏർപ്പെടുത്തി. അടുത്ത മാസം രണ്ടു വരെ രാത്രി പത്തു മുതൽ രാവിലെ ആറുവരെയാണ് നിയമം ഏർപ്പെടുത്തിയത്. യു.കെയിൽനിന്ന് എത്തിയ മുഴുവൻ യാത്രക്കാരും 72 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തണമെന്നും ഉത്തരവിട്ടു. മുഖ്യമന്ത്രി യെഡിയൂരപ്പയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.