മുംബൈ- ജയില്‍ യൂണിഫോം ധരിക്കുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയുമായി ഷീന ബോറ കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജി കോടതിയെ സമീപിച്ചു.
കുറ്റവാളിയുടെ യൂണിഫോമായ ഗ്രീന്‍ സാരി ധരിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ദ്രാണി മുഖര്‍ജി മുംബൈയിലെ പ്രത്യേക സിബിഐ കോടതിയിലാണ് അപേക്ഷ നല്‍കിയത്. മറുപടി നല്‍കാന്‍ കോടതി ബൈക്കുള ജയില്‍ മേധാവിയോട് കോടതി ആവശ്യപ്പെട്ടു.