ലണ്ടന്‍ - റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വരാന്‍ സാധ്യത മങ്ങി. ജനിതകമാറ്റം വന്ന കൊറോണ വൈറസുയര്‍ത്തുന്ന ഭീഷണിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ബ്രിട്ടനില്‍നിന്ന് പ്രധാനമന്ത്രിക്ക് എത്താന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ കൗണ്‍സിലിന്റെ മേധാവി ഡോ. ചാന്ദ് നാഗ്‌പോള്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ടെന്നും എന്നാല്‍ പകര്‍ച്ചവ്യാധി ഇങ്ങനെ തുടര്‍ന്നാല്‍ യാത്ര സാധ്യമാകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്ഡൗണ്‍ മൂലം വൈറസ് നിയന്ത്രണവിധേയമായാല്‍ യാത്രക്ക് തടസ്സമുണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.