ഭുവനേശ്വര്‍- ഒഡീഷയില്‍ കോളിളക്കമുണ്ടാക്കിയ അഞ്ചു വയസ്സുകാരിയുടെ ദൂരൂഹ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പോലീസ്. 18കാരനായ പ്രതി ബാലികയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും പരാജയപ്പെട്ടതോടെ കഴുത്ത് ഞെരിച്ച് കൊന്ന് ചാക്കില്‍ക്കെട്ടി ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം പറയുന്നു. ജൂലൈ 14ന് നയാഗഢ് ജില്ലയിലാണ് സംഭവം. കേസില്‍ അന്വേഷണം എങ്ങുമെത്താത്തിനെ തുടര്‍ന്ന് പ്രതിപക്ഷമായ ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. സംഭവ ദിവസം പെണ്‍കുട്ടി പ്രതി സരോജ് സേഥിയുടെ വീട്ടിലേക്ക് പഴം ശേഖരിക്കാന്‍ പോയിരുന്നു. ഈ സമയം സരോജ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പെണ്‍കുട്ടിയെ പ്രതി പിടികൂടി വീട്ടിനകത്തേക്കു കൊണ്ടു പോകുകയും പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി അലറിക്കരഞ്ഞതോടെ കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു- കേസ് അന്വേഷിച്ച മുതിര്‍ന്ന പോലീസ് ഓഫീസര്‍ അരുണ്‍ ബോത്‌റ പറയുന്നു. മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പ്രതിശ്രമിച്ചെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ ദൃക്‌സാക്ഷികളില്ലെന്നും പോലീസ് പറയുന്നത്. പ്രതി സരോജ് കുട്ടികളെ ദുരുപയോഗം ചെയ്യുന്ന നീലച്ചിത്രങ്ങള്‍ക്ക് അടിമയായിരുന്നുവെന്നും സഹോദരിയുടെ മൊബൈലില്‍ ഇത്തരം വിഡിയോകള്‍ കണ്ടിരുന്നുവെന്നും പോലീസ് ആരോപിക്കുന്നു.
അതേസമയം പോലീസ് യുവാവിനെ ബലപ്രയോഗത്തിലൂടെ കുറ്റം സമ്മതിപ്പിച്ചതാണെന്ന് മാതാവ് ആരോപിച്ചു. മരിച്ച പെണ്‍കുട്ടിയുടെ പിതാവും പോലീസിന്റെ വാദങ്ങളില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തി.
ഡിസംബര്‍ രണ്ടിന് വീട്ടിലെത്തിയാണ് തന്റെ മകളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തത്. പിന്നീട് ഡിസംബര്‍ 10ന് വീണ്ടുമെത്തി ഫോണിന്റെ പാസ്‌വേഡ് ചോദിച്ചു. ഇത് മൊബൈല്‍ പിടിച്ചെടുത്ത സമയത്ത് തന്നെ ചോദിക്കേണ്ടതായിരുന്നു. ഫോണ്‍ പിടിച്ചെടുത്ത ശേഷം പോലീസ് തന്നെ ഏതോ പാസ്‌വേഡ് നല്‍കിയെന്നാണ സംശയം- പ്രതിയുടെ മ്മ പറഞ്ഞു.
യുവാവിനെ മര്‍ദിച്ച് ബലപ്രയോഗത്തിലൂടെ കുറ്റം സമ്മതിപ്പിച്ചതാണ്. കുറ്റമേല്‍ക്കാന്‍ അഞ്ചു ലക്ഷം രൂപയുടെ വാഗ്ദാനം ചെയ്തു. യുവാവിനെ ബലിയാടാക്കിയിരിക്കുകയാണ്. അറിയാവുന്നിടത്തോളം യുവാവ് പോലീസ് പറയുന്നതു പോലുള്ള വ്യക്തിയല്ല. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഞങ്ങളുടെ ആവശ്യത്തെ അടിച്ചമര്‍ത്താന്‍ പോലീസ് നാടകമാണിതെന്നും മരിച്ച പെണ്‍കുട്ടിയുടെ അച്ചന്‍ പറഞ്ഞു.