റിയാദ് - വിസിറ്റ് വിസക്കാർക്ക് തങ്ങളുടെ ഇൻഷുറൻസ് പോളിസി പ്രകാരം പോളിസി കാലയളവിൽ പരമാവധി 500 റിയാലിന്റെ അടിയന്തര ദന്ത ചികിത്സാ കവറേജ് ആണ് ലഭിക്കുകയെന്ന് കൗൺസിൽ ഓഫ് കോ-ഓപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് അറിയിച്ചു. വിസിറ്റ് വിസക്കാർക്ക് ഇൻഷുറൻസ് പോളിസി പ്രകാരം അടിയന്തര ചികിത്സാ കവറേജ് മാത്രമാണ് ലഭിക്കുക. പോളിസി കാലയളവിൽ പരമാവധി ഒരു ലക്ഷം റിയാൽ വരെയുള്ള ചികിത്സാ കവറേജ് ആണ് ഇവർക്ക് ലഭിക്കുകയെന്നും കൗൺസിൽ ഓഫ് കോ-ഓപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് പറഞ്ഞു.