കേരളത്തില്‍ ഏഴിടങ്ങളില്‍  എന്‍.ഐ.എ പരിശോധന 

കോഴിക്കോട്- കേരളത്തില്‍  ഏഴ് സ്ഥലങ്ങളില്‍  എന്‍ഐഎ  റെയ്ഡ് നടത്തി. തൃശൂരിലും കോഴിക്കോടുമായിട്ടാണ് കേന്ദ്ര ഏജന്‍സി പരിശോധന നടത്തിയത്. ഖത്തിറില്‍ പ്രവാസികളായിരുന്ന ഏഴ് പേര്‍ക്ക് വിദേശ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നുള്ള ധാരണയിലാണ്  റെയ്ഡ്. തൃശൂരിലെ ചാവക്കാട്, പുവത്തൂര്‍, വടക്കേകാട് പ്രദേശത്തെ അഞ്ച് പ്രവാസികളുടെ വീടുകളിലും, കോഴിക്കോട്ട്  രണ്ട് പേരുടെ വീടുകളിലുമാണ് എന്‍.ഐ.എ പരിശോധന നടത്തിയത്. മുഹമ്മദ് ഫവാസ്, മുഹമ്മദ് ഇഷാം,  അബ്ദുല്‍  സമീഹ്, റായിസ് റഹ്മാന്‍, നബീല്‍ മുഹമ്മദ്, മുഹമ്മദ് ഷഹീന്‍, മുഹമ്മദ് അമീര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. 
 

Latest News