ന്യൂദല്‍ഹി- കൊറോണ വൈറസ് ലോക്ക്ഡൗണ്‍ സമയത്ത് കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ സമര്‍പ്പിച്ച എല്ലാ എഫ്.ഐ.ആറുകളും പരാതികളും പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പിന് നിര്‍ദേശം നല്‍കിയതായി ദല്‍ഹി ആഭ്യന്തരമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.
മാര്‍ച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ സമയത്ത് നിരോധന ഉത്തരവുകള്‍ ലംഘിച്ചതിന് പോലീസ് നിരവധി തൊഴിലാളികള്‍ക്കെതിരെ കേസെടുത്തിരുന്നു.
കുടിയേറ്റ തൊഴിലാളികള്‍ക്കെതിരായ ലോക്ക്ഡൗണ്‍ സമയത്ത് ഫയല്‍ ചെയ്ത കേസുകളും പരാതികളും പിന്‍വലിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നിര്‍ദേശപ്രകാരമാണ് ആഭ്യന്തര വകുപ്പിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതെന്ന് ജെയ്ന്‍ ട്വീറ്റ് ചെയ്തു.
.