ന്യൂദല്‍ഹി-ലണ്ടനില്‍ നിന്ന് ഇന്നലെ രാത്രി എത്തിയ വിമാനത്തിലെ അഞ്ച് പേര്‍ക്ക് കോവിഡ്. യാത്രക്കാരും കാബിന്‍ ക്രൂവും അടക്കം 266 പേരെ വിമാനത്താവളത്തില്‍ തന്നെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ബ്രിട്ടനില്‍ ജനിതകമാറ്റം വന്ന വൈറസ് വഴി കോവിഡ് വ്യാപനം ശക്തമായിരിക്കെ, കോവിഡ് സ്ഥിരീകരിച്ചവരുടെ സാംപിള്‍ നാഷനല്‍ സെന്റര്‍ ഡിസീസ് കണ്ട്രോള്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കും.ഇന്ന് അര്‍ധരാത്രി മുതല്‍ ബ്രട്ടനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും ഇന്ത്യ നിര്‍ത്തിലാക്കാന്‍ തീരുമാനിച്ചിരുന്നു. ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് വിലക്കേര്‍പ്പെടുത്തിയത്.