സൗദി-കുവൈത്ത് അതിർത്തിയിൽ ഭൂകമ്പം

കുവൈത്ത് സിറ്റി - കുവൈത്തിൽ സൗദി അതിർത്തിക്കു സമീപം ഭൂകമ്പം. പ്രാദേശിക സമയം ഇന്ന് രാവിലെ 6.04 ന് ആണ് റിക്ചർ സ്‌കെയിലിൽ 4.4 ഡിഗ്രി തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ദക്ഷിണ, പശ്ചിമ കുവൈത്തിൽ ഭൂമിക്കടിയിൽ പത്തു കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കുവൈത്ത് ഇൻസ്റ്റിറ്റിയൂട്ട് ഫോർ സയന്റിഫിക് റിസേർച്ചിലെ കുവൈത്ത് നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽഅനസി പറഞ്ഞു. 
 

Latest News