ന്യൂദല്‍ഹി- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന മോത്തിലാല്‍ വോറ അന്തരിച്ചു. 93 വയസ്സായിരുന്നു. ആഴ്ചകള്‍ക്കപ്പുറം കൊറോണ ബാധിതനായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ആരോഗ്യസ്ഥിതി വഷളയാതിനെ തുടര്‍ന്ന് ദല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. യു.പി ഗവര്‍ണര്‍, മധ്യ പ്രദേശ് മുഖ്യമന്ത്രി, രാജ്യസഭ അംഗം എന്നീ നിലകളില്‍ സേവനുഷ്ടിച്ചു. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ അനുശോചിച്ചു.