ന്യൂദല്‍ഹി- രാജ്യത്ത് ജനുവരിയില്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. വാക്‌സിനുകളുടെ സുരക്ഷക്കും ഫലപ്രാപ്തിക്കുമാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത മാസം ഏതെങ്കിലും ആഴ്ച വാക്‌സിനേഷന്‍ ആരംഭിക്കാനാകുന്ന തരത്തില്‍ വാക്‌സിന്‍ ലഭ്യമാകുമെന്നാണ് വ്യക്തിപരമായി കരുതുന്നതെന്ന് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.
അടിയന്തര ഉപയോഗ അംഗീകാരത്തിനായി അപേക്ഷിച്ച കമ്പനികളുടേതടക്കമുള്ള എല്ലാ വാക്‌സിനുകളും വിശകലനം ചെയ്തുവരികയാണെന്ന് മന്ത്രി പറഞ്ഞു.