മുംബൈ- പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് കേന്ദ്രമന്ത്രിയും റിപ്പപ്ലിക്കന്‍ പാര്‍ട്ടി അധ്യക്ഷനുമായ രാംദാസ് അത്തേവാലെ. സംസ്ഥാനം ഉടന്‍ വലിയ മാറ്റത്തിന് വേദിയാകും. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്നും രാംദാസ് അത്തേവാലെ പറഞ്ഞു. കേന്ദ്രമന്ത്രി അമിത് ഷായുടെ രണ്ടുദിവസത്തെ ബംഗാള്‍ സന്ദര്‍ശനം വളരെ പ്രധാനമാണ്. ബംഗാള്‍ രാഷ്ട്രീയം ഉടന്‍ മാറും. നിരവധി തൃണമൂല്‍ നേതാക്കള്‍ അമിത് ഷായുടെ സന്ദര്‍ശനത്തോടെ ബിജെപിയില്‍ ചേര്‍ന്നു. മമത ബാനര്‍ജിയുടെ നേതൃത്വം മാറണമെന്നാണ് സംസ്ഥാനം ആഗ്രഹിക്കുന്നതെന്നും അത്തേവാലെ പറഞ്ഞു. മഹാരാഷ്ട്രയില്‍ കൊറോണ പടര്‍ന്നു പിടിച്ച വേളയില്‍ ഗോ കൊറോണ മുദ്രാവാക്യം അനുയായികള്‍ക്കൊപ്പം മുഴക്കിയ കേന്ദ്ര മന്ത്രി അത്തേവാലെ മലയാളികള്‍ക്കും സുപരിചതിനാണ്.