വാക്‌സിനേഷന് ശേഷം പൗരത്വനിയമം- അമിത് ഷാ

കൊല്‍ക്കത്ത- സി.എ.എ, എന്‍.ആര്‍.സി നിയമത്തിന്റെ ചട്ടങ്ങള്‍ ഇനിയും രൂപപ്പെടുത്തിയിട്ടില്ലെന്നും കോവിഡ് വാക്‌സിനേഷന് ശേഷം അക്കാര്യം പരിഗണിക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ.

കൊല്‍ക്കത്തയില്‍ വാര്‍ത്തസമ്മേളനത്തിനിടെ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സി.എ.എ.നിയമങ്ങള്‍ ഇനിയും രൂപപ്പെടുത്തിയിട്ടില്ല. കൊറോണ വൈറസ് മഹാമാരി കാരണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല. വാക്‌സിനേഷന്‍ പ്രക്രിയ ആരംഭിച്ച് കൊറോണവ്യാപനം അവസാനിച്ചതിന് ശേഷം ഞങ്ങള്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യും-അമിത് ഷാ പറഞ്ഞു.

 

Latest News