ഗാസിയന്‍ടെപ്- തെക്കന്‍ തുര്‍ക്കിയില്‍ കോവിഡ് തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീപ്പിടിത്തത്തില്‍ എട്ട് പേര്‍ മരിച്ചു.
ഗാസിയാന്‍ടെപ്പിലെ സ്വകാര്യ സാങ്കോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ യൂനിറ്റില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അഗ്നിബാധയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 56 നും 85 നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. തീ പെട്ടെന്ന് നിയന്ത്രണവിധേയമാക്കി. തീവ്രപരിചരണ ചികിത്സയില്‍ കഴിഞ്ഞിരുന്ന 14 രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.