Sorry, you need to enable JavaScript to visit this website.

ഹറമിൽ സേവന സജ്ജരായി  1500 വനിതാ ഉദ്യോഗസ്ഥർ

ഹറംകാര്യ വകുപ്പിനു കീഴിലെ വനിതാ ഉദ്യോഗസ്ഥ ഇലക്ട്രിക് വീൽചെയർ ഉപയോഗിക്കുന്നതിൽ വനിതാ തീർഥാടകർക്ക് മാർഗനിർദേശങ്ങൾ നൽകുന്നു. 

മക്ക- വിശുദ്ധ ഹറമിലെത്തുന്ന വനിതാ തീർഥാടകർക്കും വിശ്വാസിനികൾക്കും സേവനങ്ങൾ നൽകുന്നതിന് ഹറംകാര്യ വകുപ്പിനു കീഴിൽ 1500 ഓളം വനിതാ ഉദ്യോഗസ്ഥർ സേവനമനുഷ്ഠിക്കുന്നു. ഇക്കൂട്ടത്തിൽ 600 പേർ ഹറംകാര്യ വകുപ്പിനു കീഴിലെ സാങ്കേതിക, സേവന കാര്യ വിഭാഗത്തിനു കീഴിലാണ് സേവനമനുഷ്ഠിക്കുന്നത്. 50 പേർ ഇലക്ട്രിക് വീൽചെയർ വിഭാഗത്തിലും 850 പേർ വനിതാ വികസന വിഭാഗത്തിനു കീഴിലെ വ്യത്യസ്ത ഡിപ്പാർട്ട്‌മെന്റുകളിലും സേവനമനുഷ്ഠിക്കുന്നു. 


വനിതാ ജീവനക്കാരിൽ പകുതിയോളം പേർ ഗെയ്റ്റ് ഡിപ്പാർട്ട്‌മെന്റ്, അണുനശീകരണം, കാർപെറ്റ്, സംസം വിതരണം അടക്കമുള്ള വിഭാഗങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇരു ഹറമുകളിലും സേവന നിലവാരം ഉയർത്താൻ ലക്ഷ്യമിടുന്ന 2020 പരിവർത്തന പദ്ധതികളുടെ ഭാഗമായാണ് കൂടുതൽ വനിതകളെ ഹറംകാര്യ വകുപ്പിൽ നിയമിച്ചിരിക്കുന്നതെന്ന് വനിതാ വികസന കാര്യങ്ങൾക്കുള്ള ഹറംകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. അൽഅനൂദ് ബിൻത് ഖാലിദ് അൽഅബൂദ് പറഞ്ഞു. 

 

Latest News