പനാജി-ക്രിസ്തുമസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ അടുത്തതോടെ ഗോവയില്‍ ബീഫിന് ക്ഷാമം. ആഘോഷവേളകളില്‍ വന്‍തോതില്‍ ബീഫ് ആവശ്യമായ സാഹചര്യത്തിലാണ് ഇത്. ബി.ജെ.പി ഭരിക്കുന്ന ഗോവയില്‍ ഗോവധം നിരോധിച്ചിരിയ്ക്കുന്നതിനാല്‍ ബീഫിനായി കര്‍ണാടകയെ ആയിരുന്നു സംസ്ഥാനം ആശ്രയിച്ചിരുന്നത്. എന്നാല്‍, കര്‍ണാടകയിലെ ബിജെപി സര്‍ക്കാറും ഗോവധം നിരോധിച്ചതോടെ ഗോവയിലേക്കുള്ള ബീഫ് വരവിന് ഇടിവ് നേരിട്ടു. ഇതോടെയാണ് ഗോവയില്‍ ബീഫിന് ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയത്. ക്രൈസ്തവ സഭ സമ്മര്‍ദം ശക്തമാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് ബീഫിന് ക്ഷാമം നേരിട്ടതോടെ പ്രശ്‌നത്തില്‍ ഇടപെട്ടിരിയ്ക്കുകയാണ് സംസ്ഥാന മുഖ്യമന്ത്രി പ്രമോദ് സാവന്ത് . ഗോവയിലെ ബീഫ് ദൗര്‍ലഭ്യത്തിന് ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.