ന്യൂദല്‍ഹി- കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടേതടക്കം 11.86 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് കള്ളപ്പണം വെളുപ്പിക്കല്‍ ഇ.ഡി അന്വേഷിച്ചത്.
കള്ളപ്പണം തടയല്‍ നിയമപ്രകാരം ഏജന്‍സി താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും കണ്ടുകെട്ടിയ സ്വത്തുക്കള്‍ ജമ്മു, ശ്രീനഗര്‍ എന്നിവിടങ്ങളിലാണെന്നും ഇ.ഡി വൃത്തങ്ങള്‍ പറഞ്ഞു.
പാര്‍പ്പിടങ്ങളും ഭൂമിയും വ്യാപാര കേന്ദ്രവും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പടും.
ഇ.ഡി കണ്ടുകെട്ടിയ സ്വത്തുക്കളുടെ വിപണി മൂല്യം 60-70 കോടി രൂപ വരുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് നഷാണല്‍ കോണ്‍ഫറന്‍സ് രക്ഷാധികാരിയും 83-കാരനുമായ ഫാറൂഖ് അബ്ദുല്ലയെ ഇ.ഡി നിരവധി തവണ ചോദ്യം ചെയ്തിരുന്നു. ഒക്ടോബറില്‍ ശ്രീനഗറില്‍ വെച്ചായിരുന്നു അവസാനത്തെ ചോദ്യം ചെയ്യല്‍.