Sorry, you need to enable JavaScript to visit this website.

'ഒരു വന്‍ ഫ്രോഡ്', കര്‍ഷക സമരത്തില്‍ കെജ്‌രിവാളിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡീഗഢ്- കര്‍ഷക വിരുദ്ധമെന്ന് ആരോപിക്കപ്പെടുന്ന കാര്‍ഷിക നിയമങ്ങളില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ നിലപാട് കാപട്യമാണെന്നും അദ്ദേഹം ഒരു വന്‍ തട്ടിപ്പുകാരനാണെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. പഞ്ചാബിലെ പ്രതിപക്ഷമായ ആം ആദ്മി പാര്‍ട്ടിയും ശിരോമണി അകാലിദളും ആദ്യം കര്‍ഷക നിയമങ്ങളെ അനുകൂലിച്ചവരാണ്. പൊതുജനരോഷം ഈ നിയമങ്ങള്‍ക്കെതിരായതോടെ ആണ് ഇവരും നിലപാട് മാറ്റിയതെന്നും ഇരുകൂട്ടരും ഇരട്ടത്താപ്പുകാരാണമെന്നും അമരീന്ദര്‍ സിങ് ആരോപിച്ചു.

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളില്‍ ഒന്ന് നടപ്പിലാക്കി കൊണ്ട് കേജ്‌രിവാളിന്റെ ദല്‍ഹി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. എന്നിട്ടാണ് വിലകുറഞ്ഞ രാഷ്ട്രീയക്കളിയുമായി അദ്ദേഹം ഇറങ്ങിയിരിക്കുന്നതെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.  കഴിഞ്ഞ ദിവസം കാര്‍ഷിക നിയമത്തിന്റെ പകര്‍പ്പ് നിയമസഭയില്‍ പിച്ചിച്ചീന്തിയ കെജ്‌രിവാളിന്റെ പ്രകടനത്തെ സൂചിപ്പിച്ചാണ് പഞ്ചാബ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. കെജ്‌രിവാളിനും എഎപിക്കും തീര്‍ത്തും വൈരുധ്യമുള്ള മറ്റൊരു മുഖമുണ്ടെന്നും ഉള്ളില്‍ ഒളിപ്പിച്ച ഉദ്ദേശം വേറെയാണ് എന്നാണ് ഇതു കാണിക്കുന്നതെന്നും അമരീന്ദര്‍ പറഞ്ഞു.

Latest News