ന്യൂദല്‍ഹി- റിപ്പബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നല്‍കിയ സുപ്രീംകോടതി തീരുമാനത്തെ പരിഹസിച്ച് ട്വിറ്ററില്‍ നടത്തിയ പരാമര്‍ശത്തിന് ഹാസ്യതാരം കുനാല്‍ കമ്രക്കെതിരെയും കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ചതിന് കാര്‍ട്ടൂണിസ്റ്റ് രചിത തനേജക്കുമെതിരെ കോടതി അലക്ഷ്യത്തിന് നോട്ടീസ്.
ഇവര്‍ക്കെതിരായ കോടതി അലക്ഷ്യ ഹരജി ഫയലില്‍ സ്വീകരിച്ച സുപ്രീംകോടതി ആറാഴ്ച്ചയ്ക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കാന്‍ ഉത്തരവിട്ടു.
സുപ്രീം കോടതിയെ സുപ്രീം കോമഡി എന്നാണ് കുനാല്‍ കമ്ര വിശേഷിപ്പിച്ചിരുന്നത്. നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ വരച്ചുവെന്നാണ് രചിത തനേജയ്‌ക്കെതിരായ പരാതി.
ഇരുവര്‍ക്കുമെതിരായ കോടതി അലക്ഷ്യ ഹരജികള്‍ക്ക ക്ക് അറ്റോണി ജനറല്‍ കെ.കെ.വേണുഗോപാല്‍ അനുമതി നല്‍കിയിരുന്നു.