പട്‌ന- ബിഹാര്‍ തലസ്ഥാനമായ പട്‌നയ്ക്കടുത്ത ഫുല്‍വാരിശരീഫില്‍ പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം ബുധനാഴ്ച രാവിലെ അടിച്ചു കൊന്ന 32കാരനായ മുസ്‌ലിം യുവാവിന് മണിക്കൂറുകളോളം മര്‍ദനമേറ്റിരുന്നതായി റിപോര്‍ട്ട്. പ്രതികളെ എല്ലാം ഉടന്‍ പിടികൂടിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ആറു പേരാണ് സംഭവത്തില്‍ അറസ്റ്റിലായത്. തൊഴുത്തില്‍ നിന്ന് ഒരു എരുമയെ കെട്ടഴിക്കുന്നത് കണ്ടുവെന്നാരോപിച്ചാണ് ഒരു കൂട്ടമാളുകള്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് മുഹമ്മദ് ആലംഗീര്‍ എന്ന യുവാവിനെ പിടികൂടി മര്‍ദിച്ചത്. ആലംഗീറിനൊപ്പം ഉണ്ടായിരുന്ന മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. മണിക്കൂറുകളോളം മര്‍ദനമേറ്റ ആലംഗീര്‍ സംഭവ ദിവസം വൈകീട്ടോടെ ആശുപത്രിയില്‍ മരിച്ചു.