കൊല്‍ക്കത്ത- മമത ബാനര്‍ജി മന്ത്രിസഭയില്‍ അംഗമായിരുന്ന മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്ദു അധികാരി പാര്‍ട്ടി വിട്ടു. ആഴ്ചകള്‍ക്കു മുമ്പാണ് സുവേന്ദു മന്ത്രി പദവി ഉപേക്ഷിച്ചത്. സുവേന്ദുവിനൊപ്പം തൃണമൂല്‍ എംഎല്‍എയും പശ്ചിമ ബര്‍ധമാന്‍ ജില്ലാ പ്രസിഡന്റുമായ ജിതേന്ദ്ര തിവാരിയും പാര്‍ട്ടി വിട്ടു. വരും ദിവസങ്ങളില്‍ ഒരു ഡനനോളം എംഎല്‍എമാരും സംസ്ഥാനത്തുടനീളം വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളടക്കം നിരവധി തൃണമൂല്‍ നേതാക്കള്‍ ബിജെപിയിലേക്ക് ഒഴുകുമെന്നുമാണ് റിപോര്‍ട്ടുകള്‍. 50ഓളം തൃണമൂല്‍ എംഎല്‍എമാരുമായും നിരവധി നേതാക്കളുമായും ബന്ധപ്പെട്ടുവരികയാണെന്ന് സുവേന്ദുവിനൊപ്പമുള്ളവര്‍ അവകാശപ്പെടുന്നുണ്ട്.
രണ്ടു ദിവസത്തെ ബംഗാള്‍ തെരഞ്ഞെടുപ്പു പര്യടനത്തിന് കേന്ദ്ര മന്ത്രി അമിത് ഷാ ഉടന്‍ എത്തും. അമിത് ഷാ പങ്കെടുക്കുന്ന മെദിനിപൂരില്‍ നടക്കുന്ന പൊതുപരിപാടിയില്‍ സുവേന്ദുവും നിരവധി വിമത എംഎല്‍എമാരും ബിജെപിയില്‍ ചേരുമെന്നാണ് സൂചന.