ന്യൂദല്‍ഹി- ദല്‍ഹിക്കു സമീപം വ്യാഴാഴ്ച രാത്രി വൈകി ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനം ഭൗമോപരിതലത്തില്‍ നിന്ന് 7.5 കിലോ മീറ്റര്‍ ആഴത്തിലാണ് സംഭവിച്ചത്. ഹരിയാനയിലെ ഗുഡ്ഗാവില്‍ നിന്നും തെക്കുപടിഞ്ഞാറ് 48 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം. ദല്‍ഹിയിലും പരിസര പ്രദേശങ്ങളിലും സെക്കന്‍ഡുകള്‍ നീണ്ട ശക്തമായ കുലുക്കം അനുഭവപ്പെട്ടു. രാത്രി 11.46നായിരുന്നു സംഭവം. ആളുകള്‍ ഭയന്ന് വീടുകളില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയോടി. അപായങ്ങളില്ല.