കൊല്‍ക്കത്ത- മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെ ഉടന്‍ കേന്ദ്ര സര്‍വീസിലേക്ക് വിട്ടുനല്‍കണമെന്ന ഉത്തരവ് ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍.
ഇത് തികഞ്ഞ അധികാര ദുര്‍വിനിയോഗമാണെന്നും ജനാധിപത്യ വിരുദ്ധ ശക്തികള്‍ക്കു മുന്നില്‍ തലകുനിക്കുന്ന പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. കേന്ദ്രത്തിലേക്ക് ഡെപ്യൂട്ടേഷനില്‍ വിടണമെന്നാണ് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്.
ഭരണഘടനാ വിരുദ്ധമായ ആവശ്യം പൂര്‍ണമായും അസ്വീകാര്യമാണെന്ന് മമത ട്വീറ്റ് ചെയ്തു.
ഭോലാനാഥ് പാണ്ഡെ, രാജീവ് മിശ്ര, പ്രവീണ് ത്രിപാഠി എന്നിവരെയാണ് കേന്ദ്രം സ്ഥലം മാറ്റിയിരുന്നത്. ഇവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തസ്തികകളില്‍ ചുമതലകള്‍ നല്‍കിയെന്നും ഉടന്‍ സംസ്ഥാന ചുമതലകളില്‍നിന്ന് ഒഴിവാക്കണമെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്.