Sorry, you need to enable JavaScript to visit this website.

27,000 കോടിയുടെ ആയുധങ്ങൾ  ആഭ്യന്തര വിപണിയിൽനിന്ന് വാങ്ങാൻ കേന്ദ്ര സർക്കാർ

ന്യൂദൽഹി- ഇന്ത്യൻ സായുധ സേനകൾക്ക് ആവശ്യമായ 27,000 കോടി രൂപയുടെ വിവിധ ആയുധങ്ങൾ, പടക്കോപ്പുകൾ എന്നിവ ആഭ്യന്തര വിപണിയിൽ നിന്നും വാങ്ങാൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ പ്രതിരോധ സംഭരണ സമിതി (ഡി.എ.സി) യോഗം അനുമതി നൽകി.
2020ലെ പ്രതിരോധ സംഭരണ നടപടിക്രമത്തിന് കീഴിൽ നടക്കുന്ന സമിതിയുടെ ആദ്യ യോഗമാണ് ഇത്. 28,000 കോടി രൂപയുടെ ആവശ്യങ്ങൾ സമർപ്പിക്കപ്പെട്ടതിൽ, 27,000 കോടി രൂപയുടെ ആയുധങ്ങളും ആഭ്യന്തര വിപണിയിൽ നിന്നും വാങ്ങാനാണ് അനുമതി നൽകിയത്. 
ഇന്ത്യൻ വ്യോമസേനക്കായി പ്രതിരോധ ഗവേഷണ വികസന സംഘടന രൂപകല്പന ചെയ്ത് വികസിപ്പിച്ച എയർബോൺ ഏർലി വാണിംഗ് ആന്റ് കൺട്രോൾ സംവിധാനവും, നാവികസേനയ്ക്ക് വേണ്ടി വികസിപ്പിച്ച പുതുതലമുറ നിരീക്ഷണ യാനവും, കരസേനക്കായുള്ള മോഡുലാർ പാലങ്ങളും അനുമതി ലഭിച്ചവയിൽ ഉൾപ്പെടുന്നു.

Latest News