ലാഹോര്‍ - പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് പീഡനമാരോപിച്ച് പെയ്സ്ബൗളര്‍ മുഹമ്മദ് ആമിര്‍ ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് വിട്ടു. ഒത്തുകളിയുടെ പേരില്‍ വിലക്ക് ലഭിച്ചപ്പോള്‍ ആമിറിനെ തിരിച്ചുവരാന്‍ സഹായിച്ചിരുന്നു പി.സി.ബി. ഏറെ പ്രതീക്ഷയര്‍പ്പിക്കപ്പെട്ട കരിയറില്‍ 36 ടെസ്റ്റും 61 ഏകദിനങ്ങളും 50 ട്വന്റി20 കളുമാണ് ആമിര്‍ കളിച്ചത്.
വിരമിക്കുന്നതായ വാര്‍ത്തയറിഞ്ഞ് ഇരുപത്തെട്ടുകാരനുമായി ചീഫ് എക്സിക്യൂട്ടിവ് വസീം ഖാന് ബന്ധപ്പെട്ടുവെന്നും തീരുമാനം ആമിര്‍ സ്ഥിരീകരിച്ചുവെന്നും പി.സി.ബി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കളിക്കാന്‍ ആമിറിന് യാതൊരു താല്പര്യവുമില്ല. അതിനാല്‍ ഭാവിയില്‍ ടീമിലേക്ക് പരിഗണിക്കില്ല. ആമിറിന്റെ നിലപാട് പി.സി.ബി അംഗീകരിക്കുന്നുവെന്ന് പത്രക്കുറിപ്പില്‍ പറഞ്ഞു. ആമിറിന്റെ സേവനത്തിന് കുറിപ്പില്‍ നന്ദി പറഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമായി.