ലണ്ടന്‍-പത്തൊന്‍പത് മാസം മാത്രം പ്രായമുള്ള മകളുടെ ദേഹത്ത് തിളച്ച വെള്ളം കോരിയൊഴിച്ച് കൊലപ്പെടുത്തിയ യുവതിക്ക് ജീവപര്യന്തം. കൊക്കെയിന്‍ ഉപയോഗിച്ച ശേഷമാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായതോടെയാണ് കടുത്ത ശിക്ഷ വിധിച്ചത്.
നോട്ടിംഗ്ഹാംഷയര്‍ മാന്‍സ്ഫീല്‍ഡിലെ വീട്ടില്‍ വെച്ചാണ് കാറ്റി ക്രൗഡര്‍ മകള്‍ ഗ്രേസിയെ തിളച്ച വെള്ളം ഒഴിച്ച് കൊന്നത്. ചുരുങ്ങിയത് 21 വര്‍ഷം ദൈര്‍ഘ്യമുള്ള ജീവപര്യന്തമാണ് കാറ്റി ക്രൗഡര്‍ക്ക് നോട്ടിംഗ്ഹാം ക്രൗണ്‍ കോടതി വിധിച്ചത്. ദാരുണവും, ബുദ്ധിമുട്ടിക്കുന്നതുമായ കുറ്റകൃത്യമാണ് അരങ്ങേറിയതെന്ന് കോടതി വ്യക്തമാക്കി. കുഞ്ഞ് പെണ്‍കുട്ടി കടുത്ത വേദനയിലാണ് മരിച്ചതെന്നും ജസ്റ്റിസ് ജെറമി ബേക്കര്‍ ചൂണ്ടിക്കാട്ടി. കുഞ്ഞിനെ രക്ഷിക്കാന്‍ യാതൊരു ശ്രമവും അമ്മ നടത്തിയില്ലെന്നും കോടതി വ്യക്തമാക്കി.
തിളച്ചവെള്ളം വീണ് ശരീരം പൊള്ളിയ കുഞ്ഞ് ഒരു മണിക്കൂറോളം വേദനയില്‍ പുളഞ്ഞ ശേഷമാണ് മരിച്ചത്. പിന്നീട് ഒരു മണിക്കൂറോളം വൃത്തിയാക്കല്‍ ി നടത്തിയ ശേഷം കുഞ്ഞിനെ രക്ഷിതാക്കളുടെ അരികിലേക്ക് കൊണ്ടുപോകുകയും ചെയ്തു. കുഞ്ഞ് വളരെ പെട്ടെന്നല്ല മരിച്ചതെന്ന് വിചാരണയില്‍ പ്രോസിക്യൂട്ടര്‍മാര്‍ ചൂണ്ടിക്കാണിച്ചു. ഒരു മണിക്കൂറെങ്കിലും വേദനയില്‍ പുളഞ്ഞ ശേഷമായിരുന്നു ദാരുണാന്ത്യം.കടുത്ത ചൂടുള്ള വെള്ളത്തില്‍ ഇരുത്തിയ ശേഷം തിളച്ച വെള്ളമാണ് കുഞ്ഞിന്റെ മുഖത്തും ശരീരത്തും യുവതി ഒഴിച്ചത്. ശരീരത്തില്‍ 65% പൊള്ളലാണ് ആ കുഞ്ഞിന് ഏറ്റത് എന്ന് കോടതി ജസ്റ്റിസ് വ്യക്തമാക്കി.