Sorry, you need to enable JavaScript to visit this website.

ജെ.ഇ.ഇ മെയിന്‍ പേപ്പര്‍ പാറ്റേണ്‍ പുറത്തിറക്കി; ഒപ്ഷണല്‍ ചോദ്യങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കില്ല

ന്യൂദല്‍ഹി-   പുതിയ ജെഇഇ മെയിന്‍ 2021 പരീക്ഷയില്‍ ബിടെക്, ബി.ആര്‍ക്ക്, ബി പ്ലാനിംഗ് പേപ്പറുകള്‍ക്കായുള്ള പാറ്റേണ്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ) പുറത്തിറക്കി. ജെഇഇ മെയിന്‍ ചോദ്യപേപ്പറില്‍ 90 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തുക. കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയുടെ ഓരോ വിഭാഗത്തിലുമുള്ള 30 ചോദ്യങ്ങളില്‍നിന്ന് 25 ചോദ്യങ്ങള്‍ക്ക് വീതമോ മൊത്തം 75 ചോദ്യങ്ങള്‍ക്കോ ഉത്തരം നല്‍കണം.  

ഓരോ വിഷയത്തിനും രണ്ട് വിഭാഗങ്ങളുണ്ടാകും. എ വിഭാഗത്തില്‍ മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങളും (എം.സി.ക്യു), ബി വിഭാഗത്തില്‍  ന്യൂമെറിക്കല്‍ ചോദ്യങ്ങളായിരിക്കും. സെക്ഷന്‍ ബിയില്‍ 10 ല്‍ അഞ്ച് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതണം.

ജെ.ഇ.ഇ മെയിന്‍ നാലു ഘട്ടങ്ങളില്‍; ആദ്യപരീക്ഷ ഫെബ്രുവരി 23 മുതല്‍ 26 വരെ

ബിടെക്കിനായി ജെഇഇ പേപ്പര്‍ 1, ബി ആര്‍ക്ക്, ബി പ്ലാനിംഗിനായി ജെഇഇ പേപ്പര്‍ 2 എന്നിങ്ങനെ ജെഇഇ മെയിന്‍ 2021 പരീക്ഷാ പാറ്റേണ്‍ വിഭജിച്ചിട്ടുണ്ട്. പേപ്പര്‍ 1 (ബിടെക്) 300 മാര്‍ക്കിനും, പേപ്പര്‍ 2 (ബി. ആര്‍ക്ക്/ ബി.പ്ലാന്‍) 400 മാര്‍ക്കിനുമായിരിക്കും.
പരീക്ഷയില്‍  നെഗറ്റീവ് മാര്‍ക്കിംഗ് ഉണ്ടാകും. ശരി ഉത്തരത്തിന് 4 മാര്‍ക്ക് ലഭിക്കും. തെറ്റായ ഓരോ ഉത്തരത്തിനും ഒരു മാര്‍ക്ക് വീതം കുറയും. ഓപ്ഷണല്‍ ചോദ്യങ്ങളില്‍ നെഗറ്റീവ് മാര്‍ക്ക് ഉണ്ടാകില്ല.
സിലബസ് കുറച്ചാലും ഇല്ലെങ്കിലും എല്ലാ ബോര്‍ഡുകളില്‍നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഉത്തരം നല്‍കാവുന്ന തരത്തിലാണ് പാറ്റേണുകളെന്ന്  വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

 

Latest News