Sorry, you need to enable JavaScript to visit this website.

അപകടത്തില്‍ മരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് മികച്ച വിജയം

തിരൂര്‍- തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന്റെ തലേദിവസം മരിച്ച ഇടതു മുന്നണി സ്ഥാനാര്‍ഥിക്ക് മികച്ച ജയം.

തലക്കാട് ഗ്രാമ പഞ്ചായത്ത് 15ാം വാര്‍ഡ് പാറശ്ശേരി വെസ്റ്റിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇരഞ്ഞിക്കല്‍ സഹീറ ബാനുവാണ് 239 വോട്ടിന് വിജയിച്ചത്. സ്വതന്ത്രയായി മത്സരിച്ച  സുലൈഖ ബീവിയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി.

കഴിഞ്ഞ 10ന് വൈകീട്ട് പാറശ്ശേരിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സഹീറ ബാനു ചൊവ്വാഴ്ചയാണ് മരിച്ചത്.

സഹോദരന്റെ മകനോടൊപ്പം ബൈക്കില്‍ ബാങ്കില്‍ പോയി തിരിച്ചു വരുന്നതിനിടെ കാറിടിച്ചുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്.  ചൊവ്വാഴ്ച വൈകീട്ട്? മൂന്ന്? മണിയോടെ മരണം സംഭവിക്കുകയായിരുന്നു. തലക്കാട് സി.പി.എം ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു.

 

Latest News