മുസഫര്‍നഗര്‍- ഉത്തര്‍പ്രദേശില്‍ നായയോടൊപ്പം ഒരു ബ്ലാങ്കറ്റില്‍ ഉറങ്ങുന്ന കുട്ടിയുടെ ചിത്രം വൈറലായി.
മുസഫര്‍നഗറില്‍ നിന്നുള്ള തെരുവു ബാലന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
സ്വദേശം എവിടെയാണെന്ന് കുട്ടിക്ക് ഓര്‍മയില്ല. അച്ഛന്‍ ജയിലിലാണെന്നും അമ്മ ഉപേക്ഷിച്ചതാണെന്നും അറിയാം.
ബലൂണ്‍ വിറ്റും ചായക്കടയില്‍ ജോലി ചെയ്തുമാണ് ജീവിതം. കടവരാന്തയില്‍ കിടന്നുറങ്ങും. കൂട്ടിനൊരു നായയും.