Sorry, you need to enable JavaScript to visit this website.

ചിന്താഗതി യോജിക്കുന്നുവെങ്കില്‍ രജനിയുമായി സഖ്യത്തിന് ഒരുക്കമെന്ന് കമല്‍ ഹാസന്‍

ചെന്നൈ- തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കുന്ന രജനികാന്തുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ച് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. എന്നാല്‍ തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം പരസ്പരം യോജിക്കുന്നുവെങ്കില്‍ മാത്രമെ സഹകരണത്തിനുള്ളൂവെന്നും കമല്‍ വ്യക്തമാക്കി. 'ജനങ്ങള്‍ക്കു വേണ്ടി ആവശ്യമെങ്കില്‍ എല്ലാംമാറ്റിവെച്ച് സഖ്യത്തിന് ഒരുക്കമാണ്, എന്നാല്‍ രജനിയുടെ പ്രത്യശാസ്ത്രത്തെ കുറിച്ച് വിശദമായി അറിയേണ്ടതുണ്ട്. അദ്ദേഹം പറയട്ടെ. ഞങ്ങള്‍ ഇത് മുമ്പും വ്യക്തമാക്കിയതാണ്. പുതുതായി ഒന്നും പറയാനില്ല'- കമല്‍ പറഞ്ഞു. 

ആത്മീയ രാഷ്ട്രീയം എന്ന ഒറ്റവാക്കില്‍ മാത്രം രജനിയുടെ പ്രത്യയശാസ്ത്രം മനസ്സിലാക്കാനാകില്ല. അവര്‍ അത് വിശദീകരിക്കട്ടെ, അപ്പോള്‍ ഞങ്ങള്‍ പറയാം- കമല്‍ വ്യക്തമാക്കി. ഞാന്‍ എന്തിനാണ് രാഷ്ട്രീയത്തിലേക്ക് വന്നതെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നമുക്ക് മാറ്റം ആവശ്യമാണ്. രജനികാന്തും പറയുന്നത് ഇതാണ്- കമല്‍ കൂട്ടിച്ചേര്‍ത്തു.
 

Latest News