കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലേക്ക് അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിനെ ഇറക്കുമതി ചെയ്യാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി.
മജ്‌ലിസിനെ കൊണ്ടുവരുന്നതിലൂടെ ഹിന്ദു-മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാനും വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്താനും സാധിക്കുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നതെന്ന് അവര്‍ പറഞ്ഞു.
ബിഹാറില്‍ അഞ്ച് നിയമസഭാ സീറ്റുകള്‍ പിടിച്ച ഉവൈസി പശ്ചിമ ബംഗാളിലും നേട്ടമുണ്ടാക്കാനകുമെന്ന പ്രതീക്ഷ പങ്കുവെച്ചതിനു പിന്നാലെയാണ് മമതയുടെ പ്രതികരണം.
ബംഗാളില്‍ മണ്ണൊരുക്കാനുള്ള പ്രവര്‍ത്തനം 2019 ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം മജ്‌ലിസ് തുടക്കം കുറിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 25 റാലികളാണ് പാര്‍ട്ടി ബംഗാളില്‍ നടത്തിയത്.