വാഷിംഗ്ടണ്‍- പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കുമെതിരെ യു.എസില്‍ ഫയല്‍ ചെയ്ത കേസ് തള്ളി.
കശ്മീര്‍ ഖലിസ്ഥാന്‍ റഫറണ്ടം ഫ്രണ്ട് ഫയല്‍ ചെയ്ത 100 ദശലക്ഷം ഡോളറിന്റെ കേസാണ് യു.എസ് കോടതി തള്ളിയത്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിയതിനെതിരെ ഫയല്‍ ചെയ്ത കേസില്‍ ലഫ്. ജനറല്‍ കന്‍വാല്‍ ജീത് സിംഗ് ധില്ലനേയും പ്രതി ചേര്‍ത്തിരുന്നു.
2019 സെപ്റ്റംബര്‍ 19 ന് ഫയല്‍ ചെയ്ത കേസില്‍ ഖലിസ്ഥാന്‍ ഫ്രണ്ട് രണ്ടു തവണയും ഹാജരാകാത്തതിനെ തുടര്‍ന്നാണ് തള്ളിയത്.