മുംബൈ- വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് കുറ്റപത്രം സമർപ്പിച്ചു. അന്ധേരി മെട്രോപൊളിറ്റൻ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബിനോയിയുടെ ഡി.എൻ.എ ഫലം ഇതേവരെ ലഭിച്ചിട്ടില്ല. ബിഹാർ സ്വദേശിനിയായ യുവതിയുടെ പീഡന പരാതിയിൽ കേസെടുത്ത് ഒന്നര വർഷത്തിന് ശേഷമാണ് മുംബൈ പോലീസ് കുറ്റപത്രം സമർപ്പിച്ചത്.