ന്യൂദല്‍ഹി- ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇ-തപാല്‍ വോട്ടിന്റെ ആദ്യ ഘട്ടത്തില്‍ അവസരം ഉണ്ടാകില്ല. അമേരിക്ക, കാനഡ, ന്യൂസിലാന്‍ഡ്, ജപ്പാന്‍, ഓസ്‌ട്രേലിയ, ജര്‍മ്മനി, തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികള്‍ക്കാകും ആദ്യ ഘട്ടത്തില്‍ ഇ-തപാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുക.ഫ്രാന്‍സ്, ദക്ഷിണ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്കും ആദ്യ ഘട്ടത്തില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചേക്കും. തെരഞ്ഞെടുപ്പ് കമ്മീഷനിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസഥര്‍ ഇ-തപാല്‍ വോട്ട് സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് കഴിഞ്ഞ ആഴ്ച ചര്‍ച്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലം അല്ലാത്തതിനാലാണ് ആദ്യ ഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇ-തപാല്‍ വോട്ട് അനുവദിക്കാത്തതെന്നാണ് സൂചന.