വിര്‍ജീനിയ- വര്‍ഷങ്ങള്‍ ലോട്ടറിയെടുത്താലും ഒരിക്കലെങ്കിലും ഒന്ന് ഭാഗ്യവാനാകാന്‍ അവസരം കിട്ടുന്നവര്‍ കുറവാണ്. എന്നാല്‍ യു.എസിലെ വിര്‍ജീനിയക്കാരന്‍ ക്വെമെ ക്രോസ് അതീവ ഭാഗ്യവാനാണ്. എടുത്ത 160 ലോട്ടറി ടിക്കറ്റിനും സമ്മാനമടിച്ച ക്രോസിന് കിട്ടിയത് എട്ട് ലക്ഷം ഡോളര്‍.
ഇത്രയധികം സമ്മാനം ഒന്നിച്ചടിച്ചത് വിശ്വസിക്കാന്‍ പോലുമാകാതെയിരിക്കുകയാണ് അദ്ദേഹം. ഒരു ഉള്‍വിളിയാണ് തനിക്ക് ഈ സമ്മാനമെത്തിച്ചതെന്ന് അദ്ദേഹം പറയുന്നു.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഒരു ടിവി ഷോ കണ്ടുകൊണ്ടിരിക്കുമ്പോള്‍ സ്‌ക്രീനില്‍ കണ്ട ഒരു നമ്പര്‍ ക്രോസ്സിന്റെ മനസ്സിലുടക്കി. ഈ നമ്പര്‍ തന്നെ പിന്തുടരുന്നതായി തോന്നി. ഡിസംബര്‍ അഞ്ചിന് പിക് ഫോറിന്റെ ലോട്ടറി ടിക്കറ്റ് എടുത്തപ്പോള്‍ 7314 എന്ന ഈ നമ്പരിലെ സംഖ്യകളെല്ലാമുള്‍പ്പെടുന്ന 160 ടിക്കറ്റുകളെടുക്കുകയായിരുന്നു. എല്ലാ ടിക്കറ്റിനും 5000 ഡോളര്‍ വീതമടിച്ചു. തനിക്ക് വിശ്വസിക്കാനായില്ലെന്ന് ക്രോസ്സ് പറഞ്ഞു. തങ്ങള്‍ക്കും വിശ്വസിക്കാന്‍ പറ്റിയില്ലെന്ന് ലോട്ടറി നടത്തിപ്പുകാരും.