ടെക്‌സസ്- പ്രിയപ്പെട്ടവരെ ഒന്ന് ആശ്ലേഷിക്കാന്‍ പോലുമാകാത്ത കാലമാണ് കോവിഡ് മഹാമാരിയുടേത്. ടെക്‌സസിലെ നഴ്‌സിംഗ് ഹോമില്‍, പ്രിയപ്പെട്ടവരെ എല്ലാ സുരക്ഷയോടും കൂടി ഒന്ന് തൊടാനും ആലിംഗനം ചെയ്യാനും സിംപിളായ ഒരു സംവിധാനവുമായി ഒരുകൂട്ടം വിദ്യാര്‍ഥികള്‍.
സംഭവം ഹിറ്റായതായി നഴ്‌സിംഗ് ഹോം അധികൃതര്‍ പറയുന്നു. ഫ്‌ളെക്‌സി ഗ്ലാസ്സിന് അപ്പുറവും ഇപ്പുറവുമിരുന്ന് ഗ്ലൗസണിഞ്ഞ കരങ്ങളാല്‍ ഫ്‌ളെക്‌സിയിലെ ദ്വാരങ്ങളില്‍കൂടി പ്രിയപ്പെട്ടവരെ ആശ്ലേഷിക്കാനാവും. സുതാര്യമായ മറയായതിനാല്‍ പരസ്പരം കാണുകയുമാവാം.
ഹഗ് ബൂത്ത് എന്നാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നല്‍കിയ പേര്. കോവിഡ് ഇങ്ങനെ തുടരുകയാണെങ്കില്‍ എല്ലാവര്‍ക്കും പ്രാവര്‍ത്തികമാക്കാവുന്ന ലളിതമായ സംവിധാനം ടെക്‌സസിലെ വൃദ്ധസദനങ്ങളില്‍ പ്രചാരത്തിലായിട്ടുണ്ട്.