ചെന്നൈ- മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി കാമ്പസില്‍ 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 66 വിദ്യാര്‍ഥികള്‍ക്കും അഞ്ചു ജീവനക്കാര്‍ക്കുമാണ് കോവിഡ് ബാധിച്ചത്.
കോവിഡ് പടര്‍ന്നു പിടിച്ചതോടെ ഇവിടെ ഒരു മെസ് മാത്രം പ്രവര്‍ത്തിപ്പിച്ചാല്‍ മതിയെന്ന് തീരുമാനിച്ചിരുന്നു. ഇതാണ് കോവിഡ് വ്യാപനത്തിന് കാരണമെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. 774 വിദ്യാര്‍ഥികളാണ് ഇവിടെയുള്ളത്. കൃഷ്ണ, ജമുന എന്നീ രണ്ടു ഹോസ്റ്റലിലുള്ള കുട്ടികളാണ് കോവിഡ് ബാധിതരില്‍ അധികവും.
ഹോട്ട്‌സ്‌പോട്ടായതോടെ എല്ലാ ഡിപാര്‍ട്ട്‌മെന്റുകളും സെന്ററുകളും അടച്ചിടാന്‍ ഐ.ഐ.ടി അധികൃതര്‍ തീരുമാനിച്ചു. എല്ലാ ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യണം. പനി, ചുമ, തൊണ്ടവേദന, ഡയേറിയ, രുചി/മണം നഷ്ടമാകല്‍ തുടങ്ങി എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ആശുപത്രിയെ സമീപിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.