തമിഴ്‌നാട്ടിലും ഉവൈസി ഒരു കൈ നോക്കും

ചെന്നൈ- തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് വിചിത്ര സഖ്യങ്ങളുടെ വേദിയായേക്കും. പതിറ്റാണ്ടുകള്‍ക്കിടെ കരുണാനിധിയും ജയലളിതയും ഇല്ലാതെ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസനും രജനീകാന്തും രംഗത്തിറങ്ങിയതോടെ പുതിയൊരു തരംഗമുണ്ടായിട്ടുണ്ട്. തമിഴകം പിടിച്ചെടുക്കാന്‍ സര്‍വ അടവുകളും പയറ്റുന്ന ബി.ജെ.പിയുടെ തന്ത്രങ്ങള്‍ പുറത്തുവരാനിരിക്കുന്നേയുള്ളു. ബിഹാറില്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ചു എന്ന ആരോപണം നേരിടുന്ന അസദുദ്ദീന്‍ ഉവൈസിയുമുണ്ട് തമിഴ്‌നാട്ടില്‍ ഒരു കൈ നോക്കാന്‍.
കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവുമായി സഖ്യമുണ്ടാക്കിയാണ് ഉവൈസി മത്സരിക്കുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 2021 ഏപ്രില്‍,  മേയ് മാസങ്ങളിലാണു തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ്. കമലും പാര്‍ട്ടിയും കൈക്കൊണ്ട നിലപാടുകളെ ഉവൈസി പിന്തുണക്കുന്നു. 25 സീറ്റുകളില്‍ എ.ഐ.എം.ഐ.എം മത്സരിക്കുക എന്നാണ് ഉവൈസിയുമായി അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

 

Latest News