സിംഗപ്പൂര്‍- ഫൈസര്‍ കോവിഡ് പ്രതിരോധ വാക്‌സിന് സിംഗപ്പൂര്‍ അനുമതി നല്‍കി. ഡിസംബര്‍ അവസാനത്തോടെ വാക്‌സിന്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ലീ ഹ്‌സിയന്‍ ലൂങ് പറഞ്ഞു. എല്ലാ സിംഗപ്പൂര്‍ നിവാസികള്‍ക്കും ദീര്‍ഘകാല താമസക്കാര്‍ക്കും വാക്‌സിന്‍ സൗജന്യമായി ലഭിക്കും.
വാക്‌സിന്‍ വിതരണത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലെ മുന്‍നിരപോരാളികള്‍ക്കാണ് പ്രഥമ പരിഗണന. ആരോഗ്യ പ്രവര്‍ത്തകര്‍, പ്രായമായവര്‍, ദുര്‍ബല വിഭാഗക്കാര്‍ എന്നിവര്‍ക്കു പുറമെ പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കും.